തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ മിന്നല്‍ പരിശോധനയുമായി ശീറാം വെങ്കിട്ടരാമന്‍. അനധികൃത നിയമനം നടന്നെന്ന പരാതിയെ തുടര്‍ന്നാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ തൊഴില്‍ വകുപ്പു പരിശോധന. ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദേശ പ്രകാരം റീജയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഹസന്‍കോയയുടെ നേതൃത്വത്തിലാണു പരിശോധന നടത്തുന്നത്.
കഴിഞ്ഞ ആറു മാസത്തിനിടയില്‍ ചലച്ചിത്ര അക്കാദമിയില്‍ ഇരുപതിലേറെ അനധികൃത നിയമനം നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു പരിശോധനയെന്നാണ് വിവരം. ദേവികുളം സബ് കളക്ടര്‍ പദവിയിലിരിക്കേ മൂന്നാര്‍ കൈയേറ്റത്തിനെതിരേ കര്‍ശന നടപടി സ്വീകരിച്ച ശ്രീറാമിനെ മന്ത്രിസഭായോഗമാണു എംപ്ലോയ്‌മെന്റ് ഡയറക്ടറായി നിയമിച്ചത്.
