മെഡിക്കല്‍ കോഴ ; സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

തേജ്വസി രാജി വയ്ക്കില്ല, നിതീഷ് അത് ആവശ്യപ്പെട്ടിട്ടില്ല എന്ന് ലാലു പ്രസാദ്

പാട്‌ന: ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജി വയ്ക്കില്ല, കാരണം മുഖ്യമന്ത്രി നിതീഷ് കുമാര്‍ അത് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്.

നിതീഷുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ രാജിയുടെ കാര്യം സംസാരിച്ചിരുന്നതായും അദ്ദേഹം അക്കാര്യം ആവശ്യപ്പെട്ടിട്ടില്ല എന്നുള്ളത് സ്ഥിരീകരിച്ചതാണെന്നും ലാലു പ്രസാദ് പറഞ്ഞു.

ഭാര്യ റാബ്രി ദേവിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിതീഷിനെ മുഖ്യമന്ത്രിയാക്കിയത് താനാണ്. പിന്നെ നിതീഷിനെ താന്‍ വീഴ്ത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

വ്യാഴാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ തേജസ്വിയും റാബ്രിയും സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *