നടിയെ ആക്രമിച്ച കേസ്: മധുവാര്യരെ ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യരെ പൊലീസ് ചോദ്യം ചെയ്യുന്നു. മഞ്ജുവാര്യരും ദിലീപും തമ്മിലുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനിടയായ സാഹചര്യത്തെ സംബന്ധിച്ച്  പൊലീസ് വിവരങ്ങള്‍ ശേഖരിക്കും. വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതില്‍ അക്രമിക്കപ്പെട്ട നടിയുടെ പങ്ക് എന്നിവ സംബന്ധിച്ച് കാര്യങ്ങളില്‍ മധുവാര്യരുടെ മൊഴിയെടുക്കും.

മധുവാര്യര്‍ക്ക് പുറമേ ദിലീപിന്റെ മൂന്ന് ബന്ധുക്കളെയും ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ആക്രമിക്കപ്പെട്ട നടിയുടെ ഇടപെടലുകളാണ് ദിലീപിന്റെ വിവാഹ മോചനത്തിലേക്ക് നയിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതാണ് ദിലീപിന് നടിയോട് പക തോന്നാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *