വിരണ്ടോടിയ ആന പൊട്ടക്കിണറില്‍ വീണ് ചരിഞ്ഞു

തൃശ്ശൂര്‍: കുന്നംകുളത്തിനടുത്ത് വിരണ്ടോടിയ ആന പൊട്ടക്കിണറില്‍ വീണ് ചരിഞ്ഞു. ധ്രുവന്‍ എന്ന ആനയാണ് ചൊവ്വാഴ്ച വൈകീട്ട് ചരിഞ്ഞത്. തല കുത്തി വീണ ആന പിന്നീട് നേരെ നിന്നെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ മരണം സംഭവിക്കുകയായിരുന്നു.

ആനയുടെ ചലനം പൂര്‍ണ്ണമായും നിലച്ചു. മണ്ണിടിച്ച് ആനയെ കിണറ്റില്‍ നിന്നും കയറ്റാനുള്ള ശ്രമം തുടരുകയാണ്. ഡോക്ടര്‍മാര്‍ക്ക് കിണറ്റില്‍ ഇറങ്ങി മരണം ഔദ്യോദികമായി ഉറപ്പുവരുത്താനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *