കാട്ടാക്കട: ഐഎന്‍ടിയുസി തൊഴിലാളിയെ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അക്രമം കണ്ടുനിന്ന അയല്‍വാസിയായ വയോധികന് ഹൃദയാഘാതത്താല്‍ മരിച്ചു.
ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. കള്ളിക്കാട് പഞ്ചായത്തിലെ വാവോടിനു സമീപത്ത് ഇടവാച്ചാല്‍ ആണ്ടിവിളാകത്ത് വീട്ടില്‍ രാമചന്ദ്രപ്പണിക്കര്‍(75) ആണ് മരിച്ചത്.
ഇടവാച്ചാല്‍ കുട്ടമലയിലെ ചുമട്ടുതൊഴിലാളി ഇടവാച്ചല്‍ സ്വദേശി രഘുവിനെ (46) സമീപവാസിയുംആര്എസ്എസിന്റെ സജീവ പ്രവര്‍ത്തകനുമായ ഷൈജു (33) ആണ് വെട്ടിയത്.
തലയ്ക്കും കാലിനും ഗുരുതരമായി വെട്ടേറ്റ രഘുവിനെ മെഡിക്കല്‍കോളേജ് ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഷൈജുവിനെ നെയ്യാര്‍ഡാം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കേരളത്തില്‍ ആര്‍എസ്എസുകാര്‍ ആക്രമിക്കപ്പെടുന്നുവെന്ന് മുറവിളികൂട്ടി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. ഷൈജു പല സംഘപരിവാര്‍ നേതാക്കളുടെയും അടുത്തയാളാണ്.
