ദുബായിലെ ഹോട്ടലില്‍ തീപിടിത്തം

ദുബായ്: ദുബായിലെ ഹോട്ടലില്‍ വന്‍ അഗ്‌നിബാധ. മറീന ടൂറിസ്റ്റ് കേന്ദ്രത്തിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്‌നിശമനസേന അധികൃതര്‍ അറിയിച്ചു.

മുവന്‍പിക് ജുമെറിയ ബീച്ച് റെസിഡന്‍സ് ഹോട്ടലിനാണ് തീപിടിച്ചത്. ഒരാഴ്ചക്കിടെ ഈ പ്രദേശത്ത് അഗ്‌നിബാധയുണ്ടാകുന്ന മൂന്നാമത്തെ ഹോട്ടലാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *