ഗജദിനത്തില്‍ ആനകളെ കാണാന്‍ ചിത്രയും കുട്ടികളുമെത്തി

കോന്നി: ലോക ഗജദിനമായ  ശനിയാഴ്ച്ച  കോന്നി ആനക്കുട്ടില്‍ വിവിധ  ഗജവിഞ്ജാന പരിപാടികള്‍ നടത്തി. വനംവകുപ്പിന്റെയും ഗായിക ചിത്രാഅയ്യര്‍  സ്ഥാപകയായ ദി സൊസൈറ്റി ഫോര്‍ എലിഫെന്റ് വെല്‍ഫെയറും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ചിത്ര അയ്യര്‍ ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ശരത്ചന്ദ്രന്‍ അധ്യക്ഷനായി. മാവടി ഗവ.സ്‌കൂള്‍ എച്ച്എം സരള, അധ്യാപകന്‍ ഉദയന്‍, രാജീവ് എന്‍ എന്നിവര്‍ സംസാരിച്ചു.

കൊട്ടാരക്കര മാവടി ഗവ. യുപി സ്‌കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് ചിത്രരചന മത്സരവും ഗജവിഞ്ജാന കഌസും നടത്തി. കുട്ടികള്‍ക്ക് ആനകളെ അടുത്തുകാണാനും കൂടുതല്‍  ഇടപഴകാനും  കഴിഞ്ഞു. ആനകളെ  സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍  ഗായിക ചിത്ര അയ്യര്‍  കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. വംശനാശം  നേരിടുന്ന ആനകളുടെ പുനരധിവാസം അടിയന്തരമായി നടപ്പാക്കണമെന്ന് ചിത്ര അയ്യര്‍ വാര്‍ത്താ സമ്മേളനത്തില്‍  പറഞ്ഞു.

കാട്ടാനകള്‍ നാട്ടിലിറങ്ങാന്‍ കാരണം മനുഷ്യന്റെ വിവേക ശൂന്യമായ ഇടപെടല്‍ മൂലമാണ്. നാട്ടിലിറങ്ങിയ  ആനകള്‍ക്ക്  തിരികെ കാട്ടിലേക്കു പോകാന്‍  പലപ്പോഴും  കഴിയാതെ  വരുന്നു. ആനകള്‍ക്ക് നേരെയുള്ള  ഉപദ്രവങ്ങള്‍ ഒഴിവാക്കാന്‍  ബോധവല്‍കരണം നടത്തും. അനകളെ പ്രകൃതയുമായി ഇണങ്ങി  സ്വതന്ത്രമായി  ജീവിക്കാനുള്ള സാഹചര്യം  ഉണ്ടാവണമെന്നും പ്രായാധിക്യവും  രോഗവും മുലം കഷ്ടപെടുന്ന ആനകളെ സംരക്ഷിക്കാന്‍ ഷെല്‍ട്ടര്‍ നിര്‍മിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ചിത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *