പശ്ചിമ ബംഗാളില്‍ തൃണമൂലിന് ഉജ്ജ്വല വിജയം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഏഴ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. തൃണമൂല്‍ ഏഴിടത്തും അധികാരം പിടിച്ചെടുത്തു. മാത്രമല്ല രണ്ട് കോര്‍പറേഷനുകളിലെ എല്ലാം വാര്‍ഡുകളിലും വിജയിക്കുകയും ചെയ്തു. ഇതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായ പല കോര്‍പറേഷനുകളിലും അവര്‍ തകര്‍ന്നടിഞ്ഞു.

ഇടതുകോട്ടയായി കരുതിയ വ്യവസായ നഗരമായ ഹല്‍ഡിയ മുനിസിപ്പല്‍ കോര്‍പറേഷനിലെ എല്ലാ വാര്‍ഡിലും തൃണമൂല്‍ സമ്ബൂര്‍ണ്ണ വിജയം കൈവരിച്ചു. 29 വാര്‍ഡുകളുള്ള ഈ മുനിസിപ്പാലിറ്റിയില്‍ ബി.ജെ.പിയാണ് പലയിടത്തും രണ്ടാം സ്ഥാനത്ത്. തൃണമൂല്‍ 12 വാര്‍ഡുകളുള്ള കൂപ്പേഴ്‌സ് ക്യാമ്ബ് കോര്‍പറേഷനിലെ എല്ലാ വാര്‍ഡിലും വിജയക്കൊടി പാറിച്ചു. നല്‍ഹാട്ടിയില്‍ 16 വാര്‍ഡുകളില്‍ 14 ഇടത്തും തൃണമൂല്‍ വിജയിച്ചപ്പോള്‍ ഒരു സീറ്റിലാണ് ഇടതുപക്ഷം വിജയിച്ചത്.

പന്‍സ്‌കുരയിലെ 18 വാര്‍ഡുകളില്‍ 17 ഉം തൃണമൂല്‍ സ്വന്തമാക്കി. ധൂപ്ഗുരിയിലെ 16 വാര്‍ഡുകളില്‍ 14 ഇടത്തും തൃണമൂല്‍ വിജയിച്ചപ്പോള്‍ ഒരു സീറ്റിലാണ് ഇടതുപക്ഷം വിജയിച്ചത്. ധൂപ്ഗുരിയിലെ 16 വാര്‍ഡുകളില്‍ 12 ഇടത്തും തൃണമൂലിനാണ് വിജയം. ശേഷിക്കുന്ന നാല് വാര്‍ഡുകള്‍ ബിജെപി നേടി.

ബുനിയാദ്പൂരിലെ 14 വാര്‍ഡുകളില്‍ 13 തൃണമൂലിനൊപ്പം നിന്നപ്പോള്‍ ബിജെപിയാണ് ശേഷിച്ച വാര്‍ഡില്‍ വിജയിച്ചത്. ഇതിന് പുറമെ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളിലും വിജയിച്ചത് തൃണമൂല്‍ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *