പി.വി അന്‍വറിന്റെ ചെക്ഡാം പൊളിച്ചു മാറ്റാന്‍ നിര്‍ദേശം

മലപ്പുറം: ഊര്‍ങ്ങാട്ടേരി പഞ്ചായത്തില്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് പി.വി അന്‍വര്‍ എം.എല്‍.എ നിര്‍മിച്ച ചെക് ഡാം പൊളിച്ചുമാറ്റാന്‍ കലക്ടറുടെ നിര്‍ദേശം . ഇറിഗേഷന്‍ വകുപ്പിനാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്.

നേരത്തെ പൊതു മരാമത്ത് വകുപ്പിന് ചെക് ഡാം പൊളിച്ചുമാറ്റാന്‍ കലക്ടര്‍ ഭാസ്‌കരന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പൊതുമരാമത്ത് ഫയല്‍ വൈകിപ്പിച്ചു. ചെക് ഡാം പൊളിച്ചു മാറ്റാന്‍ ആവശ്യമായ സാങ്കേതിക സംവിധാനമില്ലെന്നാണ് കാരണം പറഞ്ഞത്.

ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ തുടര്‍ന്നാണ് സാങ്കേതിക സംവിധാനങ്ങളില്ലെന്ന മറുപടി പൊതുമരാമത്ത് വകുപ്പ് കലക്ടര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പിന് ഉത്തരവ് കൈമാറിയെന്ന് കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *