തിരുവനന്തപുരം: മുത്തലാഖ് കേസിലെ വിധി ഏക സിവില്‍ കോഡിലേക്കുള്ള കവാടമാക്കരുതെന്ന് തിരുവനന്തപുരം പാളയം ഇമാം. മുസ്ലീം മത പണ്ഡിതരുമായി ആലോചിച്ച ശേഷം വേണം നിയമ നിര്‍മ്മാണം ആരംഭിക്കുവാനെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റം എല്ലാവരും അംഗീകരിക്കണം. ഇതിനെ ലൗജിഹാദ് എന്നു വിളിച്ച് അധിക്ഷേപിക്കരുതെന്നും പറഞ്ഞു. പാളയം പള്ളിയിലെ ഈദ് നമസ്ക്കാര ചടങ്ങില്‍ സംസാരിക്കുമ്ബോഴാണ് ഇക്കാര്യം പറഞ്ഞത്.
ഇബ്രാഹീം നബിയുടെ ത്യാഗ സ്മരണയില്‍ ഇസഌമികള്‍ ഇന്ന് ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ മിക്ക പള്ളികളിലും രാവിലെ ഈദ് നമസ്ക്കാരം നടന്നു. കോഴിക്കോടും കൊച്ചിയിലും സംയുക്ത ഈദ് ഗാഹുകള്‍ ഉണ്ടായിരുന്നില്ല. പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഈദ് നമസ്ക്കാരം നടന്നത്. പള്ളിയിലെ ഈദ് നമസ്ക്കാരത്തിന് ശേഷം വീടുകളില്‍ സല്‍ക്കാരങ്ങളും മറ്റും നടക്കും.
പ്രവാചകനായ ഇബ്രാഹിം നബി ദൈവകല്പ്പന പ്രകാരം മകന് ഇസ്മാഈലിനെ ബലി കൊടുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന ചടങ്ങുകൂടിയാണ് ബലി പെരുന്നാള്‍. പള്ളികളും ഈദ് ഗാഹുകളും കേന്ദ്രീകരിച്ച് രാവിലെ മുതല്‍ പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കും. തുടര്‍ന്ന് ബലിച്ചടങ്ങുകളും നടക്കും.
