ഒരു താരപുത്രി കൂടി വിവാഹിതയായി

മലയാള സിനിമയില്‍ ഒരു താരപുത്രി കൂടി സുമംഗലിയായി.അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷിന്റെ വിവാഹം കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ വച്ച് നടന്നു. സിനിമാ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.കോഴിക്കോട് സ്വദേശിയും ദുബായിലെ എമിറേറ്റഡ് ബാങ്കിലെ ഉദ്യോഗസ്ഥനുമായ മിലുവാണ് വരന്‍.

നടന്‍ രതീഷിന്റെ നാലു മക്കളില്‍ മൂത്ത മകളായ പാര്‍വതി രതീഷ് അച്ഛന്റെ പാത പിന്തുടര്‍ന്ന് കുഞ്ചാക്കോ ബോബന്റെ നായികയായി, മധുരനാരങ്ങ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയിരുന്നു.ഈ പൂച്ചക്കണ്ണുകാരി നായികയായി അഭിനയിക്കുന്ന ലച്ച്മി എന്ന ഹൊറര്‍ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *