ലക്‌നോ: ഉത്തര്‍പ്രദേശില്‍ യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പതിയിലാണ് അപകടമുണ്ടായത്.
60 സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 12 പേരെ മാത്രമാണ് രക്ഷപെടുത്താന്‍ കഴിഞ്ഞത്. കാണാതായ ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെ ഉത്തര്‍പ്രദേശിന്റെ സമീപ സംസ്ഥാനമായ ബീഹാറില്‍ ഗംഗ നദിയില്‍ ആറു പേര്‍ മുങ്ങിമരിച്ചിരുന്നു. മറാഞ്ചിയിലായിരുന്നു അപകടം. ഇതിന് തൊട്ടുപിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ ബോട്ട് അപകടമുണ്ടായത്.
