ഓണം ബംബര്‍ പരപ്പനങ്ങാടി സ്വദേശിക്ക്

തിരൂരങ്ങാടി: കേരള സര്‍ക്കാര്‍ ലോട്ടറിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സമ്മാനതുകയായ പത്തുകോടി പരപ്പനങ്ങാടിയില്‍ വിറ്റ ടിക്കറ്റിന് ലഭിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചുഴലി സ്വദേശി മുസ്തഫയെയാണ് ഭാഗ്യം തുണച്ചത്. പരപ്പനങ്ങാടിയില്‍ പിക്അപ് വാന്‍ ഡ്രൈവറാണ് ഇദ്ദേഹം.

വെള്ളിയാഴ്ച നറുക്കെടുത്ത തിരുവോണം ബംബര്‍ എ.ജെ 442876 നമ്ബര്‍ മലപ്പുറം ജില്ലയിലാണെന്നറിഞ്ഞിരുന്നെങ്കിലും ആര്‍ക്കാണെന്ന തിരച്ചിലിലായിരുന്നു എല്ലാവരും. അതിനിടെ, പല അഭ്യൂഹങ്ങളും പരന്നു. പരപ്പനങ്ങാടിയിലെ ഏജന്റായ പാലത്തിങ്ങല്‍ കൊട്ടന്തലയിലെ പൂച്ചേങ്ങല്‍ കുന്നത്ത് ഖാലിദാണ് ടിക്കറ്റ് വിറ്റത്.

പരപ്പനങ്ങാടിയിലെ ഐശ്വര്യ ഏജന്‍സിയില്‍നിന്നാണ് ഖാലിദ് ടിക്കറ്റ് വാങ്ങിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്ക് പരപ്പനങ്ങാടി ശാഖയില്‍ ഏല്‍പ്പിച്ചു. ജി.എസ്.ടിയും ഏജന്റിന്റെ കമീഷനും കഴിഞ്ഞ് ആറ് കോടി 30 ലക്ഷം രൂപ മുസ്തഫക്ക് ലഭിക്കും. ഏജന്റ് ഖാലിദിന് കമീഷനായി 90 ലക്ഷം രൂപയും ലഭിക്കും. സൈനബയാണ് മുസ്തഫയുടെ ഭാര്യ.

മുബസിന, മുഫീദ, മുനീര്‍, മുജീബ്‌റഹ്മാന്‍ എന്നിവര്‍ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *