മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിന് കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം.മാണിയെ ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ഇക്കാര്യത്തേക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനം അറിയിക്കാമെന്ന് മാണി പറഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബിജെപിക്കെതിരായ കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് മൃദുസമീപനമാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. പരാതികളില്‍ കേസെടുക്കുന്നത് പേരിന് മാത്രമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ സമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
