ദേശീയ പാതക്കെതിരായ കീഴാറ്റൂര്‍ സമരം ഒത്തുതീര്‍പ്പിലേക്ക്

തിരുവനന്തപുരം പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടാവും കണ്ണൂര്‍ കീഴാറ്റൂരിലെ ദേശീയപാത ബൈപാസ് നിര്‍മ്മിക്കുകയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്യുന്നവരുമായി നടന്ന ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

 
ദേശീയപാത നിര്‍മ്മാണം ഒഴിവാക്കാനാവില്ല. എന്നാല്‍ ജനങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും സര്‍ക്കാര്‍ പരിഗണിക്കും. നെല്‍വയല്‍ നഷ്ടപ്പെടാത്തവിധം റൂട്ട് പരിഷ്‌കരിക്കാനാവുമോ എന്നത് പരിശോധിക്കും. വയല്‍ സംരക്ഷിക്കുക തന്നെ വേണം. സമീപത്ത് വീടുകളുണ്ടെന്നതും പരിഗണിക്കും. നീര്‍ത്തടങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ബദല്‍ വഴികള്‍ ആരായും. സര്‍ക്കാരിന് ഈ വിഷയത്തില്‍ മുന്‍വിധിയില്ലെന്നും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *