തിരുവനന്തപുരം: സി.പി.എമ്മിന്റെ ബി.ജെ.പി വിമര്‍ശനം ആത്മര്‍ത്ഥമല്ലെന്ന ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ രഹസ്യ ബന്ധമാണുള്ളതെന്നും സി.പി.എം അമിത ഷായെയും ബി.ജെ.പിയെയും വിമര്‍ശിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
വേങ്ങര തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ വിലയിരുത്തലായിരിക്കില്ല, മറിച്ച് ഭരണത്തിന്റെ വിലയിരുത്തലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 16ന് പാര്‍ട്ടി നടത്താനിരിക്കുന്ന ഹര്‍ത്താലിനെ വ്യക്തിപരമായി താന്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ പാര്‍ട്ടിയുടെ ഈ തീരുമാനത്തെ താന്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
