പഞ്ചനക്ഷത്രഹോട്ടലില്‍ പെണ്‍വാണിഭം

പൂണെ: ഫോണ്‍ കോളിലൂടെയാണ് പൊലീസിന് ആ സന്ദേശം എത്തിയത്. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പെണ്‍വാണിഭം നടക്കുന്നു. തെളിവുകളായി നല്കിയതു കണ്ടപ്പോള്‍ പൊലീസും ഞെട്ടി.

ഫോണ്‍നമ്പരും ഫോട്ടോയും റൂം നമ്പറും ഉള്‍പ്പടെയായിരുന്നു സന്ദേശം. പൊലീസ്് പിന്നെ അമാന്തിച്ചില്ല. ആരും റെയ്ഡിനു മടിക്കുന്ന ആഡംബര ഹോട്ടലില്‍ കയറി സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയപ്പോള്‍ കിട്ടിയ വിവരങ്ങള്‍ വളരെ കൃത്യം.

പൂണെയിലെ ശിവാജി നഗറിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് റെയ്ഡ് നടന്നത്. മുംബൈ സ്വദേശികളായ രണ്ടു സ്ത്രീകളേയും മൂന്നു വ്യവസായികളയും പിടികൂടി. ഇവര്‍ മദ്ധ്യപ്രദേശില്‍ ബിസിനസ് ചെയ്യുന്നവരാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മാംസക്കച്ചവടത്തിന് ഏജന്റായി പ്രവത്തിക്കുന്ന വീരു എന്ന ആളിനേയും പൊലീസ് പിടികൂടി. ഇവര്‍ക്കെതിരേ ഇമ്മോറല്‍ ട്രാഫിക്കിംഗിന് കേസെടുത്തു. സ്ത്രീകളെ റസ്്ക്യൂ ഹോമിലുമാക്കി.

പൂണെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെണ്‍വാണഭ സംഘത്തില്‍ പെട്ടതാണിവര്‍ എന്ന് പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *