6 വയസ്സുകാരന്‍ ഒരു ദിവസത്തേക്ക് പൈലറ്റായി. ആദം മുഹമ്മദ് അമറീനാണ് ഈ ഭാഗ്യം ലഭിച്ചത്. ഏവിയേഷനെ കുറിച്ച് 6 വയസ്സുകാരന്‍ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഇത് വൈറലാകുകയും ഇതേ തുടര്‍ന്ന് കുട്ടിയെ ഇത്തിഹാദ് എയര്‍വെയ്‌സില്‍ ക്ഷണിക്കുകയും ചെയ്തു. ആദം മുഹമ്മദ് അമറിനെ അവന്റെ ഇഷ്ട എയര്‍ ബസ്സായ അ380 പറപ്പിക്കാന്‍ ഇത്തിഹാദ് ട്രെയിനിങ് അക്കാദമി അവസരമൊരുക്കി. കുട്ടി എയര്‍ ബസ് പറപ്പിക്കുന്ന വീഡിയോ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്തുവിട്ടിരുന്നു. ഇത് വൈറലായി മാറി.
ആമിറിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പൈലറ്റ് സ്യൂട്ട് ധരിച്ചാണ് കോക്ക്പിറ്റില്‍ എത്തിയത്. ചില വിമാനങ്ങളില്‍ രാം എയര്‍ ടര്‍ബൈന്‍ ഉണ്ട്. എന്‍ജിനുകള്‍ തകരാറിലായാല്‍ അടിയന്തരമായി ഉപയോഗിക്കുന്നതിനാണ് രാം എയര്‍ ടര്‍ബൈന്‍ ഉള്ളതെന്ന് ക്യാപ്റ്റന്‍ സമര്‍ യാക്ലെഫ്‌നോട് അമീര്‍ പറഞ്ഞത്.
ഏകദേശം 5 മണിക്കൂറോളമാണ് അമീര്‍ പൈലറ്റായത്. ‘ആദം കോക്ക്പിറ്റില്‍ ഞങ്ങളോട് സംസാരിക്കാന്‍ വന്നപ്പോള്‍ ക്യാബിനില്‍ ഉണ്ടായിരുന്നവര്‍ ആശ്ചര്യപ്പെട്ടു’ എന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അധികൃതര്‍ പറഞ്ഞു.
