പെണ്ണ് വണ്ടിയോടിക്കുമെന്ന് വധുവിന്റെ പിതാവ്: ഇതുകേട്ട വരന്‍ ചെയ്തത്

റിയാദ്• വിവാഹത്തിന് മിനിട്ടുകള്‍ മാത്രം ശേഷിക്കെ സൗദി യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി. മകള്‍ വാഹനം ഓടിക്കുമെന്നും വിവാഹത്തിന് ശേഷം ഡ്രൈവ് ചെയ്യാന്‍ അനുവദിക്കണമെന്നുമുള്ള വധുവിന്റെ പിതാവിന്റെ അഭ്യര്‍ത്ഥനയാണ് വരനെ ചൊടിപ്പിച്ചത്.

2018 ജൂണില്‍ സൗദിയില്‍ സ്ത്രീകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് പിന്‍വലിക്കുമ്‌ബോള്‍ മകള്‍ക്ക് ലൈസന്‍സും കാറും എടുത്ത് നല്‍കണമെന്ന് പിതാവ് വരനോട് പറഞ്ഞു. തുടര്‍ന്ന് വരന്‍ പെട്ടെന്ന് വേദി വിടുകയായിരുന്നു. ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. പിന്നാലെ ഇയാളുടെ കുടുംബവും വേദി വിടുകയായിരുന്നു.

വധുവിന് 40000 സൗദി റിയാല്‍ സ്ത്രീധനം നല്‍കാനും വിവാഹത്തിന് ശേഷവും ജോലി തുടരാനും വരന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ വധുവിന്റെ വാഹനം ഓടിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഇയാളെ ഞെട്ടിച്ചുകളഞ്ഞുവത്രേ. ബന്ധുക്കള്‍ ഇയാളെ അനുനയിപ്പിക്കാന്‍ ആവും വിധം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

അടുത്തിടെയാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഡ്രൈവിംഗ് വിലക്ക് നീക്കാന്‍ തീരുമാനിച്ചത്. സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ച ഉത്തരവ് അടുത്ത വര്‍ഷം ജൂണില്‍ നിലവില്‍ വരും.

Leave a Reply

Your email address will not be published. Required fields are marked *