സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ; പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് വി.എം സുധീരന്‍. എഐസിസി നേതൃത്വവുമായ് നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ അറിയിച്ചു. അതേസമയം, സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ്  പുറത്തുവിട്ടത് ചട്ടലംഘനമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്റേത് നിലവാരമില്ലാത്ത പകപോക്കലാണെന്നും, റിപ്പോര്‍ട്ട് യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നടപടി നിയമപരമായി നില്‍ക്കില്ലെന്നും, കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *