യുജിസി സംഘം മലയാള സര്‍വകലാശാല സന്ദര്‍ശിച്ചു.

മലപ്പുറം: മലയാളസര്‍വകലാശാലയ്ക്ക് 12 ബി അംഗീകാരം നല്‍കുന്നതിന്റെ മുന്നോടിയായി യുജിസി സംഘം ക്യാമ്പസ്  സന്ദര്‍ശിച്ചു. ഗുജറാത്തിലെ ശ്രീ സോമനാഥ് സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അര്‍ക്കനാഥ് ചൗധരി ചെയര്‍മാനായുള്ള സംഘം കലാശാലയുടെ അക്കാദമിക നിലവാരവും അടിസ്ഥാന സൗകര്യങ്ങളും  വിലയിരുത്തി.

 

 

വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍,  അദ്ധ്യാപകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ എന്നിവരുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. ഒസ്മാനിയ സര്‍വകലാശാല റിട്ട.പ്രൊഫ. കെ. രമേശ്കുമാര്‍, പോണ്ടിച്ചേരി സര്‍വകലാശാല  റിട്ട.പ്രൊഫ. ഡോ. മുരളിശിവരാമകൃഷ്ണന്‍, യുജിസി ജോയിന്റ് സെക്രട്ടറി ഡോ. എന്‍.ഗോപുകുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *