പിസി ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി

കോഴിക്കോട്: കൊച്ചിയില്‍ ഓടുന്ന കാറില്‍വച്ച് പീഡിപ്പിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. കോഴിക്കോട് കുന്ദമംഗലം കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.

സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ജോര്‍ജ്, നടിയുടെ പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച ഗിരീഷ് ബാബു എന്നയാളാണ് കോടതിയെ സമീപിച്ചത്. ലൈംഗികപീഡനത്തിന് ഇരയായ സ്ത്രീയുടെ പേര് പരസ്യമാക്കിയതിന് ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഗിരീഷ് ബാബു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തിരുന്നില്ല.

തുടര്‍ന്നാണ് കന്ദമംഗലം കോടതിയെ സമീപിച്ചത്. ഇരയുടെ പേര് വെളിപ്പെടുത്തിയെന്നും ഇരയെ അധിക്ഷേപിച്ച് സംസാരിച്ചുവെന്നുമാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *