അജ്മാന്‍: സ്‌കൂള്‍ ബസില്‍ കുടുങ്ങിപ്പോയ എട്ടുവയസുകാരി ഏഷ്യന്‍ പെണ്‍കുട്ടിയെ അജ്മാന്‍ പോലീസ് രക്ഷപ്പെടുത്തി.പെണ്‍കുട്ടിയെ ബസില്‍ തനിച്ചാക്കി പോയ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു.
ബസില്‍ ഇരുന്നു ഉറങ്ങിപ്പോയെന്നും ഡ്രൈവര്‍ മോശമായി സംസാരിക്കുകയും പിന്നീട് ജനലും വാതിലും അടച്ച് പോകുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.
അതെ സമയം പെണ്‍കുട്ടിയുടെ വാക്കുകള്‍ ഡ്രൈവര്‍ നിഷേധിച്ചു. പെണ്‍കുട്ടി ഇറങ്ങാതിരുന്നത് ശ്രദ്ധിച്ചില്ലെന്നും പെണ്‍കുട്ടിയോട് മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
