കേരളത്തില്‍കേരളത്തില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കാന്‍ ഒരുങ്ങി ‘ജസീറ എയര്‍വെയ്‌സ്’ നിന്നും സര്‍വ്വീസ് ആരംഭിക്കാന്‍ ഒരുങ്ങി ‘ജസീറ എയര്‍വെയ്‌സ്’

കുവൈറ്റ് : കുവൈറ്റിലെ വിമാനക്കമ്ബനിയായ ജസീറ എയര്‍വെയ്‌സ് കേരളത്തില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നു. കൊച്ചി അടക്കമുള്ള നാല് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ഈ വര്‍ഷം തന്നെ സര്‍വ്വീസ് ആരംഭിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ആദ്യ ഘട്ടമെന്നോണം നവംബര്‍ 16 മുതല്‍ ഹൈദരാബാദില്‍ നിന്ന് കുവൈറ്റിലേക്കുള്ള സര്‍വ്വീസുകള്‍ ആരംഭിക്കും. പിന്നീട് കൊച്ചി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്ന് ഡിസംബര്‍ പകുതിയോടെ സര്‍വ്വീസ് ആരംഭിക്കുമെന്നാണ് ജസീറ എയര്‍വെയ്‌സ് സി.ഇ.ഒ രോഹിത് രാമചന്ദ്രന്‍ അറിയിച്ചിരിക്കുന്നത്.

കുറഞ്ഞ ചിലവില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനുള്ള ജസീറ എയര്‍വെയ്‌സിന്റെ പദ്ധതികളുടെ ഭാഗമായിട്ടാണ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വ്വീസ് വ്യാപിപ്പിക്കുന്നത്.ഹൈദരാബാദില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം 6.40ന് പുറപ്പെടുന്ന വിമാനം രാത്രി 1.35നായിരിക്കും കുലൈറ്റിലെത്തുന്നത്.

മറ്റ് നഗരങ്ങളില്‍ നിന്നുള്ള സര്‍വ്വീസ് ഷെഡ്യൂള്‍ ഉടന്‍ തന്നെ കമ്ബനി പുറത്തുവിടും.
കുവൈറ്റ്‌ഹൈദരാബാദ് റൂട്ടില്‍ 32 കുവൈറ്റ് ദിനാര്‍ (6875 ഇന്ത്യന്‍ രൂപ) മുതലാണ് ടിക്കറ്റിന്റെ വില.

ഇക്കണോമി ക്ലാസുകളില്‍ 30 കിലോയും ബിസിനസ് ക്ലാസുകളില്‍ 50 കിലോയും ലഗേജും അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *