ഡല്‍ഹിയില്‍ മലയാളി ഉള്‍പ്പടെ രണ്ടു വിദ്യാര്‍ഥിനികളെ കാണാതായി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗ്രേയിറ്റര്‍ നോയിഡയില്‍ മലയാളി ഉള്‍പ്പടെ രണ്ടു പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കാണാതായി. തിങ്കളാഴ്ച വൈകിട്ട് എട്ട് മുതലാണ് കുട്ടികളെ കാണാതായത്. ഡല്‍ഹി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനികളാണ് ഇരുവരും.

സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ: തിങ്കളാഴ്ച വൈകിട്ട് ഏഴോടെ പഠനോപകരണങ്ങള്‍ വാങ്ങാനായി ഇരുവരും വീടിന് സമീപമുള്ള മാര്‍ക്കറ്റിലേക്ക് പോയി. രാത്രി എട്ടിന് ശേഷവും ഇരുവരും തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങി. പലയിടത്തും തിരഞ്ഞെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇവര്‍ പഠനോപകരണങ്ങള്‍ വാങ്ങാനെത്തിയ കടയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ അവിടെ ചെന്നിരുന്നുവെന്നും പുസ്തകങ്ങള്‍ വാങ്ങിയെന്നുമാണ് കടക്കാര്‍ പറയുന്നത്. പിന്നീട് എങ്ങോട്ട് പോയി എന്ന് ആര്‍ക്കും അറിവില്ല.

കുട്ടികളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *