ഹാദിയ: അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി ജിഐഒ

തിരുവനന്തപുരം: ഹാദിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍. അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കുമെന്നും ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് അഫീദ അഹമ്മദ്, ജോ. സെക്രട്ടറി ഹസ്‌ന മിയാന്‍ എന്നിവര്‍ പറഞ്ഞു.

ഹാദിയ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *