ന്യൂഡല്‍ഹി: ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ആധാര്‍ നിര്‍ബന്ധമാക്കുന്നത് ദേശീയ സുരക്ഷക്ക് എങ്ങനെ ഭീഷണിയാകുമെന്ന് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉടന്‍ കത്തെഴുതും. സര്‍ക്കാര്‍ തീരുമാനത്തെ സുപ്രീം കോടതി തടയുമെന്ന് തനിക്ക് ഉറപ്പാണെന്നും സ്വാമി ട്വീറ്റ് ചെയ്തു.
മൊബൈല്‍ നമ്ബറുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ വിശദീകരണമാവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് സ്വാമിയുടെ ട്വീറ്റ്. നാലാഴ്ചക്കുള്ളില്‍ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ആധാറി??െന്റ സാധുത ചോദ്യം ചെയ്തുള്ള ഹരജിയില്‍ നവംബര്‍ അവസാന വാരം കോടതി വാദം കേള്‍ക്കാനിരിക്കുകയാണ്.
