തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യാത്രയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഉമ്മന്‍ചാണ്ടിക്ക് എതിരെയുള്ള ചെന്നിത്തലയുടെ പടയൊരുക്കമായി യാത്ര പരിണമിക്കുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പടയൊരുക്കം എവിടെയാണ് നടക്കുക എന്നു യാത്ര അവസാനിക്കുന്പോള്‍ മനസിലാകുമെന്നും അദ്ദേഹം പരിഹസിച്ചു.
തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണ്. അത് കിട്ടിയിട്ട് അനുയോജ്യമായ തീരുമാനം എടുക്കും. തോമസ് ചണ്ടിയുടെ വെല്ലുവിളിയെക്കുറിച്ച് കാനം പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
