കെഎന്‍എ ഖാദര്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

മലപ്പുറം: വേങ്ങര മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെഎന്‍എ ഖാദര്‍ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സോളാര്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് വേണ്ടി മാത്രമാണ് ഇന്ന് സഭ ചേര്‍ന്നിരിക്കുന്നത്. സ്പീക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

കെഎന്‍എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് ഇന്ന് സഭാ നടപടികള്‍ തുടങ്ങിയത്. അള്ളാഹുവിന്റെ നാമത്തിലാണ് കെഎന്‍എ ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തത്.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞുടുപ്പില്‍ വിജയിച്ചതിന്റെ അടിസ്ഥാനത്തില്‍ പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. രാഷ്ട്രീയ കേരളം ഏറെ കാത്തിരുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ പിപി ബഷീറിനെ പരാജയപ്പെടുത്തിയാണ് കെഎന്‍എ ഖാദര്‍ വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *