പടയൊരുക്കം തീരുന്നതോടെ സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള കുറ്റപത്രം തയാറാകും ;കെ. മുരളീധരന്‍

ആലുവ: സംഘപരിവാര്‍ സംഘടനകളും നേതാക്കളും നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ.

ദേശീയ പതാക ഉയര്‍ത്തല്‍ സംഭവത്തില്‍ ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിനെതിരെ നടപടിയെടുക്കാതിരുന്നത് ഇതിന് ഉദാഹരണമാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

യു.ഡി.എഫിന് കഴിഞ്ഞ കാലങ്ങളില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ വരികയാണ്. അതിന്റെ തെളിവാണ് പടയൊരുക്കത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന വമ്ബിച്ച സ്വീകരണങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *