സര്‍ക്കാരില്‍ നടക്കുന്നത് വിചിത്രമായ കാര്യങ്ങള്‍; ശശീന്ദ്രന്‍ ആരാണെന്ന് ജനം കേട്ടതാണെന്ന് ചെന്നിത്തല

ഇടുക്കി: പിണറായി വിജയന്‍ സര്‍ക്കാരില്‍ നടക്കുന്നത് വിചിത്രമായ കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം സര്‍ക്കാരിലെ ഘടകകക്ഷിക്കെതിരെയാണ് സി.പി.എം മൂന്നാറില്‍ ഹര്‍ത്താല്‍ നടത്തുന്നത്. സര്‍ക്കാരിലെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണിത്. ഇത്രയും വിചിത്രമായ കാര്യങ്ങള്‍ വേറെയില്ല.

 
ഇടുക്കി സബ് കലക്ടര്‍ക്കെതിരെ ജില്ലയിലെ മന്ത്രിയും എം.എല്‍.എയും ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് സി.പി.എയ്ക്ക് കൂടി എതിരെയാണെന്നും ചെന്നിത്തല ആരോപിച്ചു.

 
ഫോണ്‍വിളി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റവിമുക്തനായാലും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ജനം കേട്ടതാണെന്നും ചെന്നിത്തല പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *