നടിയെ ആക്രമിച്ച കേസ്: കുറ്റപത്രത്തെക്കുറിച്ച് അന്വേഷണ സംഘം തീരുമാനമെടുക്കുമെന്ന് ഡിജിപി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കുറ്റപത്രം എപ്പോള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരെയും അത്തരം നീക്കം അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *