മാധ്യമഅഭിഭാഷക തര്‍ക്കം: പരിക്കേറ്റവരുടെ വിസ്താരം നാളെ മുതല്‍

കൊച്ചി:  2016 ജൂലൈ 20ന് കേരള ഹൈക്കോടതിയുടെ മുന്നില്‍വച്ച് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലും പോലീസ് നടപടിയിലും പരിക്കേറ്റവരെ ജസ്റ്റിസ് പി എ മുഹമ്മദ് കമ്മീഷന്‍ നാളെ മുതല്‍ തുടര്‍ച്ചയായി വിസ്തരിക്കും. ഇന്ന് നടന്ന സിറ്റിങ്ങില്‍ കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ ആനന്ദിന്റെ വിസ്താരം പൂര്‍ത്തിയായി.

കേസില്‍ കക്ഷി ചേര്‍ന്ന മറ്റൊരു അഭിഭാഷകനെയും കമ്മീഷന്‍ വിസ്തരിച്ചിരുന്നു. ഇരുവരെയും ക്രോസ് വിസ്താരം നടത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

ഇന്നലെ നടന്ന സിറ്റിംഗില്‍ സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ: പി.കെ. ബാബു, കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് വേണ്ടി അഡ്വ: ഗേണശ് ചന്ദ്രന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വിജയകുമാര്‍ എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *