മുംബൈ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അജ്ഞാതസംഘം അതിക്രമിച്ചു കയറി തല്ലി തകര്‍ത്തു

മുംബൈ: മുംബൈയിലെ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. മുംബൈ ആസാദ് മിഡാനിലുള്ള പാര്‍ട്ടി ഓഫീസിനു നേരെയാണ് ഇന്ന് രാവിലെ ആക്രമണമുണ്ടായത്.
ഓഫീസ് വൃത്തിയാക്കിക്കൊണ്ടിരിക്കുമ്‌ബോള്‍ ആറു പേരടങ്ങുന്ന സംഘം ഓഫീസിലേക്ക് അതിക്രമിച്ചു കയറി തല്ലി തകര്‍ക്കുകയായിരുന്നു.
ഓഫീസിലെ ക്യാബിനുകളും ഫര്‍ണിച്ചറുകളും അക്രമിസംഘം തല്ലി തകര്‍ത്തു.
എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *