പെഷവാര്‍ (പാകിസ്ഥാന്‍ ): ബുര്‍ഖ ധരിച്ചെത്തിയ തീവ്രവാദികള്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ഒമ്ബത് പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നേരെയാണ് ആക്രമണമുണ്ടായത്. പാകിസ്ഥാന്‍ തീവ്രവാദി സംഘടനയായ തെഹ്രീക് ഐ താലിബാനാണ് അക്രമത്തിന് പിന്നിലെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 16 പേരെ സമീപത്തുള്ള ഖൈബര്‍ ടീച്ചിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഓട്ടോറിക്ഷയില്‍ ബുര്‍ഖ ധരിച്ചെത്തിയ അഞ്ച് പേരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സൂയിസൈഡ് ജാക്കറ്റ് ധരിച്ചെത്തിയ ഇവര്‍ സ്ഥാപനത്തിലേക്ക് കയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. നാല് ഭീകരവാദികള്‍ കൊല്ലപ്പെട്ടതായി പോലീസ് വ്യക്തമാക്കി.
