പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍

രാജസ്ഥാനിലെ ജലവാര്‍ ജില്ലയില്‍ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പിതാവ് അറസ്റ്റില്‍.പെണ്‍കുട്ടി സമീപത്തെ അംഗന്‍വാടിയില്‍ പഠിക്കുകയായിരുന്നു.എന്നാല്‍ കുറച്ചു ദിവസമായി ക്ലാസ്സില്‍ എത്താതിരുന്ന കുട്ടിയെതേടി ടീച്ചര്‍ വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
ആഴ്ചയില്‍ മൂന്ന് നാലു തവണ പിതാവ് പീഡിപ്പിക്കുമായിരുന്നെന്ന് കുട്ടി മൊഴി നല്‍കിയെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് പറഞ്ഞു.കുഞ്ഞിന് ജന്മം നല്‍കിയ രണ്ടുമാസത്തിനു ശേഷം കുട്ടിയുടെ അമ്മ മരിച്ചു.അന്ധനായ വല്യമ്മയാണ് കുട്ടിയെ വളര്‍ത്തുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി) തീരുമാനമെടുത്തു. പെണ്‍കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൂലിപ്പണിക്കാരനായ പെണ്‍കുട്ടിയുടെ അച്ഛനെ ഇന്നലെ വൈകുന്നേരം പോലീസ് അറസ്റ്റുചെയ്തു. ബലാത്സംഗം, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങി കുട്ടികളുടെ സംരക്ഷണ വിഭാഗത്തില്‍പ്പെട്ട വകുപ്പുകള്‍ (പിഒഎസ്എസ്ഒ)പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *