ബുള്ളറ്റ് ട്രെയിന്‍ വേണ്ടാത്തവര്‍ക്ക് കാളവണ്ടി ഉപയോഗിക്കാം ; കോണ്‍ഗ്രസ്സിനെതിരെ മോദി

ഗാന്ധിനഗര്‍ : കേന്ദ്ര സര്‍ക്കാര്‍ നടപ്പാകുന്ന വികസന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ്സിന് ശക്തമായ മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി.
അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ക്കും , പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്സിനും യാത്രയ്ക്കായി കാളവണ്ടി ഉപയോഗിക്കാമെന്ന് നരേന്ദ്രമോദി പറഞ്ഞു.ബറൂച്ചിന് സമീപം അമോദില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ബറൂച്ചിലൂടെയാണ് കടന്നു പോകുന്നത്. ജപ്പാന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി ജനങ്ങള്‍ക്ക് വേഗത്തില്‍ സഞ്ചാരം സാധ്യമാക്കുന്നതിനൊപ്പം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് കാളവണ്ടിയിലൂടെ സഞ്ചരിക്കാം. ഞങ്ങളുടെ കഴിവിന് അനുസരിച്ച് ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്യുന്നു. നിങ്ങള്‍ക്ക് സാധിക്കുന്നതുപോലെ നിങ്ങളും ചെയ്‌തോളൂമോദിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രഖ്യാപനം നടത്തിയ പദ്ധതി നടപ്പാക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ്സ് വിമര്‍ശനവുമായി എത്തിയിരിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *