രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും പ്രിയങ്കരനാണെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും പ്രിയങ്കരന്‍ ആണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.നാളിതുവരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ചെയ്ത മഹത്തായ കാര്യങ്ങള്‍ നടപ്പിലാക്കി പാര്‍ട്ടിയെ മുന്നോട്ട് നയിക്കലാണ് രാഹുലിന് മുന്നിലുള്ള കടമ്ബയെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ, കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചിരുന്നു.

രാഹുല്‍ ഗാന്ധി ഇന്ന് സമര്‍പ്പിച്ച പത്രികകളില്‍ ആദ്യത്തേത് മന്‍മോഹന്‍ സിങിന്റേതാണ്. മറ്റൊന്ന് രാഹുലിന്റെ മാതാവും നിലവിലെ അധ്യക്ഷയുമായ സോണിയാ ഗാന്ധിയും സമര്‍പ്പിച്ചു.
മന്‍മോഹന്‍ സിങിനോടും മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയോടും സംസാരിച്ചതിന് ശേഷമാണ് പത്രിക സമര്‍പ്പണത്തിനായി രാഹുല്‍ ഇന്ന് രാവിലെ ഡല്‍ഹി അക്ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തേക്ക് തിരിച്ചത്.

വൈകുന്നേരം 3.30ന് പത്രികാ സമര്‍പ്പണം കഴിയുന്നതോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *