പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു

ദമ്മാം: സൗദി അറേബ്യയില്‍ ദീര്‍ഘകാലം പ്രവാസിയായ മലയാളി, ഹൃദയാഘാതം മൂലം ദമ്മാമില്‍ വെച്ചു മരണമടഞ്ഞു.കോഴിക്കോട് വെള്ളയില്‍ സ്വദേശിയായ വേണുഗോപാല്‍ കോട്ടയില്‍ ആണ് മരണമടഞ്ഞത്. 63 വയസ്സായിരുന്നു.
കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷമായി ദമ്മാമില്‍ അലി റഷീദ് അല്‍ ദോസ്സരി & പാര്‍ട്ണര്‍സ് കമ്ബനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ദീര്‍ഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു കൊണ്ട് കമ്ബനിയില്‍ നിന്നും ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാനുള്ള നടപടിക്രമങ്ങള്‍ നടത്തി വരുന്നതിനിടയിലാണ് മരണം എന്ന രംഗബോധമില്ലാത്ത കോമാളി വേണുഗോപാലിനെ കൂട്ടിക്കൊണ്ടു പോയത്.പുഷ്പലതയാണ് വേണുഗോപാലിന്റെ ഭാര്യ. മൂന്ന് പെണ്‍മക്കളും, നികേഷ്, അഖില്‍ദേവ് എന്നീ മരുമക്കളും ഉണ്ട്.

 

നവയുഗം സാംസ്‌കാരികവേദിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന വേണുഗോപാലിന്റെ നിര്യാണത്തില്‍ നവയുഗം ദമ്മാം മേഖല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.മൃതദേഹം ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ കമ്ബനി അധികൃതരുടെയും, നവയുഗം പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്നു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *