വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വച്ച് സെക്‌സ് : അധ്യാപികയെ പുറത്താക്കി

പിറ്റ്‌സ്ബര്‍ഗ് : വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഒരു സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചറെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. യു.എസിലെ പെന്‍സില്‍വാനിയയിലാണ് സംഭവം.

പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ പ്രവര്‍ത്തിക്കുന്ന, കോടതി തീര്‍പ്പുകല്‍പ്പിച്ച 14 നും 19 നും ഇടയിലുള്ള കുട്ടികളെ പഠിപ്പിക്കുന്ന സമ്മിറ്റ് അക്കാഡമി എന്ന സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജോര്‍ദാന്‍ ഓന്‍ഡിഷ് എന്ന 24 കാരി കഴിഞ്ഞ ജൂണിലാണ് സ്‌കൂളില്‍ ജോലിയ്ക്ക് കയറിയത്.

ഇരയയായ വിദ്യാര്‍ഥിയുടെ മുറിയില്‍ നിന്നും സ്‌കൂള്‍ ജീവനക്കാര്‍ സെല്‍ഫോണ്‍ കണ്ടെടുത്തുകയും അത് കണ്ടുകെട്ടുകയും ചെയ്തിരുന്നു. സമ്മിറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫോണുകള്‍ അനുവദനീയമല്ല.

ഫോണില്‍ നിന്നും വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മിലുള്ള അശ്ലീല സന്ദേശങ്ങള്‍ കണ്ടെത്തിയതായി അന്വേഷണ സംഘം പറയുന്നു.

ഒന്നിലധികം തവണ ക്ലാസ് മുറിയില്‍ വച്ച് അധ്യാപികയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഇരയായ കുട്ടി പറഞ്ഞതായി പരാതിയില്‍ പറയുന്നു.

ഓന്‍ഡിഷിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *