പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളതീരത്ത് നാശം വിതച്ച ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ സര്‍ക്കാര്‍ ഗുരുതരമായ ഉദാസീനത കാണിച്ചെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുന്നറിയിപ്പ് കൃത്യമായി നല്കിയിരുന്നുവെങ്കില് ദുരന്തത്തിന്റെ വ്യാപ്തി കുറക്കാമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
