മുഖ്യമന്ത്രി പിണറായിയെ തടഞ്ഞസംഭവം; വെളിപ്പെടുത്തലുമായി വിഴിഞ്ഞം സ്വദേശി

തിരുവനന്തപുരം: ഓഖി ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിഴിഞ്ഞത്ത് നിന്ന് മടങ്ങുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ ഒരുസംഘം തടയാന്‍ ശ്രമിച്ചത്. ഇത് ചൂടേറിയ ചര്‍ച്ചകള്‍ക്കും വഴി വച്ചിരുന്നു.

എന്നാല്‍ വിഴിഞ്ഞം സ്വദേശി രാജന്റെ വെളിപ്പെടുത്തല്‍ വസ്തുതകള്‍ പുറത്തു കൊണ്ടു വരികയാണ്. ഫേസ്ബുക്കിലൂടെയാണ് രാജന്‍ സത്യാവസ്ഥ തുറന്നു പറയുന്നത്.

മുഖ്യമന്ത്രിയുടെ വാഹനം ആയിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നുവെന്നും മനഃപൂര്‍വ്വം തന്നെ ചിലര്‍ ചതിക്കുകയായിരുന്നുവെന്നും രാജന്‍ പറയുന്നു. മുഖ്യമന്ത്രി എത്തിയ സമയത്ത് താന്‍ മദ്യലഹരിയിലായിരുന്നു. മുതിര്‍ന്ന ചിലര്‍ തനിക്ക് മദ്യം വാങ്ങിത്തന്ന് കാര്‍ തടയാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നും രാജന്‍ വെളിപ്പെടുത്തി.

ദുരന്തത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ ചിലര്‍ ശ്രമിച്ചിരുന്നു എന്നതിന്റെ വ്യക്തായ തെളിവുകളാണ് രാജന്റെ വാക്കുകളിലൂടെ പുറത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *