കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും ; മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരണമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഒഴുകി നടക്കുന്നതില്‍ ആശങ്കയുണ്ടെന്നും, നേവിയുടെ തിരച്ചില്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സ്ഥിതി കേന്ദ്ര പ്രതിരോധ, ആഭ്യന്തര മന്ത്രിമാരെ അറിയിക്കും.
ഈ അടിയന്തര സാഹചര്യം നേരിടാന്‍ കേരളത്തിന് സാമ്പത്തിക സഹായം ആവശ്യമാണ്.
കേരളത്തിന് പ്രത്യേക പാക്കേജ് എന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാത്രമേ പറയാനാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വൈകീട്ട് അഞ്ചരക്കാണ് മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി കുടിക്കാഴ്ച നടത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *