യുഎഇയെ കുളിരിലാഴ്ത്തി പലയിടത്തും മഴ

ദുബായ് : അബുദാബി, ദുബായ്, ഷാര്‍ജ എമിറേറ്റുകളെ കുളിരിലാഴ്ത്തി മഴ പെയ്തു. അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളുടെ ചില മേഖലകളില്‍ ചെറിയ തോതില്‍ മഴപെയ്തു. ഇന്നും ചിലയിടങ്ങളില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

വടക്കന്‍ എമിറേറ്റുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. കടല്‍ പ്രക്ഷുബ്ധമാണ്. അതേസമയം കുവൈത്ത്, ബഹ്‌റൈന്‍, സൌദിയിലെ ദഹ്‌റാന്‍, റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ പൊടിക്കാറ്റ് വീശി. ഖത്തറിലും ഒമാനിലും തണുത്ത കാലാവസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *