ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യം:മന്ത്രി കെ.കെ ശൈലജ

സര്‍ക്കാരാശുപത്രികളെ ജനങ്ങളുടെ ബന്ധുക്കളാക്കി മാറ്റുന്ന വിധം ആരോഗ്യരംഗത്ത് സമഗ്രമായമാറ്റത്തിനാണ സര്‍ക്കാറിന്റെ ലക്ഷ്യമെന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.

ആശുപത്രികള്‍ രോഗീ സൗഹൃദമാക്കും. ഒന്നര വര്‍ഷത്തിനകം ആരോഗ്യ വകുപ്പില്‍ 4200 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു.ജനങ്ങളുടെ ശാരീരികവും മാനസികവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആദ്യ കേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രത്തെ മാറ്റും. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗ്രാമത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള കുടുംബ ഡോക്ടര്‍ പ്രവര്‍ത്തിക്കും.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രണ്ടു വര്‍ഷത്തിനകം ഹൃദയ ശസ്ത്രക്രിയ നടത്താന്‍ സാധിക്കും. ഇതിനാവശ്യമായ കാത്ത് ലാബ് ഏര്‍പ്പെടുത്തും. എട്ട് ജില്ലാ ആശുപത്രികളിലാണ് കാത്ത് ലാബ് സ്ഥാപിക്കുന്നത്. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രയില്‍ ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കും.10 ഡയാലിസിസ് മെഷീനുകള്‍ അനുവദിക്കും

Leave a Reply

Your email address will not be published. Required fields are marked *