ജിദ്ദ: മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് വരാന്‍ കാത്തിരുന്ന പിതാവ് ജിദ്ദയില്‍ മരിച്ചു. തിരൂരങ്ങാടി ചെറുമുക്ക് പള്ളിക്കത്തായം പരേതനായ എറപറമ്പന് മൊയ്തീന്റെ മകന് അബ്്ദുസലാം (47) ആണ് അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരിച്ചത്. ഈ മാസം 28ന് നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി 16 ന് ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം.
ജിദ്ദയിലെ സ്വകാര്യആശുപത്രിയില്വെച്ച് തിങ്കളാഴ്ച്ച സൗദിസമയം രാത്രി10 മണിക്കാണ് മരണപെട്ടത്.ചൊവ്വാഴ്ച രാത്രി ജിദ്ദയില്‍ ഖബറടക്കിയതായി ബന്ധുകള്‍ അറിയിച്ചു.ജിദ്ദയില്‍ ബൂഫിയയില്‍ ജോലി ചെയ്തു വരികയായിരുന്ന അബ്ദു സലാം.ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങി പോയത്.
ഏകമകളുടെ വിവാഹത്തിന് പങ്കെടുക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം. ഭാര്യ ചൊക്ലി ശരീഫ.മക്കള്‍: മുര്‍ഷിദ് .മുഫ് ലിഹ.മരുമകന് ജാബിര്‍ ( വേങ്ങര ഗാന്ധിക്കുന്ന് ) സഹോദരങ്ങള്‍ .മുസ്തഫ .മൂസക്കുട്ടി .റഫീഖ് .റഹീസ് .ജമീല .ആസിയ .ഫാത്തിമ. മാതാവ് ആമിക്കുട്ടി
