ശബരിമലയില്‍ നടവരവ് 101 കോടി കവിഞ്ഞു

പത്തനംതിട്ട: മണ്ഡല കാലം തുടങ്ങി ഇരുപത്തിയഞ്ച് ദിവസം പിന്നിടുമ്പോഴേക്കും ശബരിമലയിലെ നടവരവില്‍ റെക്കോഡ് വര്‍ധനയാണുണ്ടായിരിക്കുന്നത്. 101 കോടി രൂപയാണ് 25 ദിവസത്തിനുള്ളില്‍ ശബരിമലയിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 86 കോടിക്കടുത്തായിരുന്നു നടവരവ്. അരവണ വില്‍പ്പനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായത്. നാല്‍പ്പത്തിനാല് കോടിയിലേറെ രൂപയാണ് ഇതിലൂടെ ലഭിച്ചത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 കോടി രൂപയുടെ വര്‍ധന അരവണ വില്‍പ്പനയിലുണ്ടായി. കാണിക്ക വഴി ലഭിച്ചത് 35 കോടിയിലേറെ രൂപയാണ്. കഴിഞ്ഞ തവണ ഇത് 27 കോടി രൂപയായിരുന്നു. അരവണ നിര്‍മ്മാണത്തില്‍ നിലവില്‍ പ്രതിസന്ധിളൊന്നുമില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍.

അതേസമയം പമ്പയില്‍നിന്ന് ശര്‍ക്കര കൊണ്ടുവരുന്നതില്‍ ട്രാക്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *