കൊച്ചിയില്‍ വാഹനാപകടത്തില്‍ പിതാവും മകനും ബന്ധുവും മരിച്ചു

ആലുവ: കൊച്ചിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. രാജേന്ദ്ര പ്രസാദ് മകന്‍ അരുണ്‍ പ്രസാദ്, ബന്ധുവായ ചന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്. കോട്ടയം സ്വദേശികളാണ്. നെടുമ്ബാശേരി വിമാനത്താവളത്തില്‍ ബന്ധുവിനെ യാത്രയാക്കി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

 

 

ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാര്‍ മെട്രോ തൂണിലിടിച്ച ശേഷം ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. കാറിനുള്ളില്‍ അകപ്പെട്ടവരെ നാട്ടുകാരും മറ്റ് വാഹനത്തിലെ യാത്രക്കാരും ചേര്‍ന്നാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

 

 

അതേസമയം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിയതാണോ എന്നും സംശയമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരിച്ചവരുടെ മൃതദേശം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *