ഉദയഭാനുവിന് ഇടക്കാല ജാമ്യം

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം. ഹൈക്കോടതി ഉദയഭാനുവിനു മൂന്നു ദിവസത്തെ ഇടക്കാല
ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. ഭാര്യപിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

റിമാന്‍ഡില്‍ കഴിയുന്ന ഉദയഭാനു വ്യാഴാഴ്ച രാവിലെ ചാലക്കുടി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരായി ജാമ്യം എടുക്കണം. 17ന് രാവിലെ തിരികെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാകണം. ഒരു ലക്ഷം രൂപയും തുല്യ ത ുകയ്ക്കു രണ്ടാള്‍ ജാമ്യവുമാണ് വ്യവസ്ഥ. നേരത്തെ ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

ജാമ്യം നല്‍കിയാല്‍ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പോലീസിന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ രാജീവിന്റെ മരണത്തില്‍ ഗൂഢാലോചനാക്കുറ്റമാണ് ഉദയഭാനുവിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *