മുടിയഴകിനും ചര്‍മ്മ കാന്തിക്കും തേങ്ങയോളം വരില്ല മറ്റൊന്നും:ബോളിവുഡ് ഹെയര്‍ ഡിസൈനര്‍ മിത വ്യാസ്

കൊച്ചി: കേരളത്തിലെ സ്ത്രീകളുടെ മുടിയഴകും ചര്‍മ്മകാന്തിയും മറ്റാര്‍ക്കും അവകാശപ്പെടാനാവില്ലെന്ന് പ്രശസ്ത ബോളിവുഡ് ഹെയര്‍ ഡിസൈനര്‍ മിത വ്യാസ്. നാളികേരത്തിന്റെ ഉപയോഗമാണ് ഇതിനു പിന്നിലെ രഹസ്യമെന്നും അവര്‍ വെളിപ്പെടുത്തി. വെളിച്ചെണ്ണ ഉപയോഗമാണ് മുടിയഴകിന് പിന്നിലെങ്കില്‍ തേങ്ങയുടെ ഉപയോഗമാണ് ചര്‍മ്മകാന്തിക്ക് പിന്നിലെന്നും അവര്‍ പറഞ്ഞു.

 

 

കൊച്ചിയില്‍ നടക്കുന്ന രാജ്യാന്തര ബ്യൂട്ടി ട്രേഡ് ഫെയറില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മിത വ്യാസ്. കേരളത്തില്‍ പൊതുവെ കറുത്ത നിറമുള്ള മുടികളാണ്. അത്‌കൊണ്ട് തന്നെ കൂടുതല്‍ നിറങ്ങളോ കെമിക്കലോ ഉപയോഗിക്കരുത്. ചെറിയ ഹൈലൈറ്റ്‌സ് മാത്രമേ ഉപയോഗിക്കാവൂ. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ചര്‍മ്മത്തെയും മുടിയിഴകളെയും ഡ്രൈ ആകാതെ സൂക്ഷിക്കും. എന്നാല്‍ മുടി പൊതുവെ ഡ്രൈ ആകാന്‍ സാധ്യതയുണ്ട്.

 

 

 

ഉണങ്ങിയ തേങ്ങാ പാല്‍ കളഞ്ഞ ശേഷം മുടിയില്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ ശേഷം സ്റ്റീം ചെയ്താല്‍ മുടിയ്ക്ക് നല്ല തിളകം ലഭിക്കും. മുടി കഴുകിയ ശേഷം സ്വാഭാവികമായി ഡ്രൈ ആകാന്‍ അനുവദിക്കണം. കോട്ടണ്‍ തുണി ഉപയോഗിച്ച് നനവ് മാറ്റണം. മലയാളികളുടെ മുടിയില്‍ ചുവന്ന നിറം കൂടുതല്‍ ഉണ്ടാകും. ഇതിനു പ്രീ ലൈറ്റിങ് പ്രക്രിയ ഉപയോഗിക്കാവുന്നതാണ്.

 

 

 

പരിശീലനം ലഭിച്ച ഹെയര്‍ ഡ്രസറെ മാത്രം സമീപിക്കുക. മുടി ചെമ്ബിക്കാതെ സൂക്ഷിക്കാന്‍ കഴിയും. സാധാരണ നിറങ്ങള്‍ കെമിക്കല്‍ ചേര്‍ന്നതാണ്. പ്രകൃതിദത്ത നിറങ്ങള്‍ ഉള്ളവ മാത്രം ഉപയോഗിക്കണം. ഹെന്ന ഉപയോഗിക്കുന്നത് നല്ലതാണെങ്കിലും വിപണിയില്‍ ലഭിക്കുന്ന നല്ല ശതമാനവും കെമിക്കലുകള്‍ ചേര്‍ന്നതാണ്. ഇത് മുടിക്ക് ദോഷം ചെയ്യും. കൂടുതല്‍ നിറങ്ങള്‍ ചേര്‍ന്ന ഹെന്നയും ലഭ്യമാണ്. സൂക്ഷിച്ച് തെരഞ്ഞെടുത്താല്‍ ഹെന്ന ദോഷകരമല്ല. നാച്വറല്‍ ഹെന്ന മാത്രം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണമെന്നും മിത വ്യാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *